ഇന്ന് പിങ്ക് വിപ്ലവം; മത്സരത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ഫീല്‍ഡിങ്ങ്- വിരാട്

കൊല്‍ക്കത്ത: പിങ്ക് ബോള്‍ ഉപയോഗിക്കുന്ന ഡെ-നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ഫീല്‍ഡിങ്ങാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിരാട്.

പന്തിന് ഭാരം കൂടുതലുള്ളതുപോലെ പരിശീലന സമയത്ത് തോന്നിയെന്നും കോലി കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തില്‍ കളിച്ചിരുന്ന സിന്തറ്റിക് ബോള്‍ പോലെയോ ഹോക്കി ബോള്‍ പോലെയോ തോന്നി. പന്തിന് ഭാരം കൂടുതല്‍ ഇല്ലെങ്കിലും ഉണ്ടെന്നൊരു തോന്നല്‍. പന്ത് കൂടുതല്‍ വേഗത്തില്‍ പറക്കുന്നു. പന്തിന്റെ കൂടുതല്‍ തിളക്കമാകാം കാരണം. കീപ്പറിനുള്ള ത്രോകള്‍ക്ക് കൂടുതല്‍ ആയാസം വേണ്ടിവന്നു. ആകാശത്തേക്ക് ഉയരുന്ന ക്യാച്ചുകളെടുക്കാന്‍ പ്രയാസമുണ്ടാക്കുന്നു.

ഒരു പ്രാക്ടീസുമില്ലാതെ പെട്ടെന്നൊരു ദിവസം ഡേ-നൈറ്റ് ടെസ്റ്റുകള്‍ കളിച്ചുതുടങ്ങാന്‍ കഴിയില്ല. ഫോര്‍മാറ്റിലെ പരിചയമില്ലായ്മ, പന്തിന്റെ വിസിബിലിറ്റി സംബന്ധിച്ച സംശയം തുടങ്ങിയ കാര്യങ്ങളുള്ളതിനാലാണ് കളിയില്‍ നിന്ന് മാറിനിന്നത് -കോലി വ്യക്തമാക്കി.

Top