ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റിന് വേദിയാകാനൊരുങ്ങി കൊല്‍ക്കത്ത; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകാനൊരുങ്ങി കൊല്‍ക്കത്ത. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഈ മാസം 22നാണ് മത്സരം നടക്കുക. ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതായും ദാദ പറഞ്ഞു.

ബിസിസിഐ അധ്യക്ഷനായ സൗരവ് ഗാംഗുലി നേരിട്ട് എത്തിയാണ് മത്സരത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നത്.

എല്ലാ ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരം ആരംഭിക്കുന്നതായിരിക്കും. ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെയും മത്സരം നടക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഹസീന, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയ പ്രമുഖര്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തുന്നതാണ്.

Top