Dawood’s nephew held in US for narcoterrorism

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ സൊഹൈല്‍ കസ്‌കര്‍ മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ അമേരിക്കയില്‍ അറസ്റ്റില്‍. സൊഹൈലിനൊപ്പം രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളെയും യുഎസിന്റെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

2014 ജൂണില്‍ ഇവര്‍ മൂവരും സ്‌പെയിനില്‍ അറസ്റ്റിലായിരുന്നു. കുറ്റവാളികളെ കൈമാറുന്ന കരാറിന്റെ ഭാഗമായാണ് 2015 ഡിസംബറില്‍ ഇവരെ യു.എസിനു കൈമാറിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സൊഹൈല്‍ കസ്‌കറെ യുഎസ് സേനയുടെ കസ്റ്റഡിയിലായത്. കൊളംബിയയിലെ എഫ്എആര്‍സി (റെവലൂഷണറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയ) തീവ്രവാദ സംഘവുമായി മുപ്പത്താറുകാരനായ സൊഹൈലിന് ബന്ധമുണ്ട്. ദാവൂദിന്റെ സ്വാധീനവും പണവും ഉപയോഗിച്ചാണ് വാര്‍ത്ത ഇതുവരെ പുറത്തുവിടാതിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ദാവൂദിന്റെ ഇളയ സഹോദരന്‍ നൂറയുടെ മൂത്തമകനാണ് അലി ഡാനിഷ് എന്ന സൊഹൈല്‍. അമേരിക്കയില്‍ 25 വര്‍ഷംവരെ തടവിനു ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ് സൊഹൈലിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top