Dawood on UK asset freeze list with 4 Pakistan addresses

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയിലുള്ള ഏക ‘ഇന്ത്യന്‍ പൗരന്‍’ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം. ഇന്ത്യ നേടുന്ന കുറ്റവാളിയാണെങ്കിലും ദാവൂദ് സ്വദേശം ഇന്ത്യ എന്നു തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ദാവൂദിന്റെ നാലു വിലാസങ്ങളാണ് ലിസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഇവ നാലും പാക്കിസ്ഥാനിലെ കറാച്ചിയിലാണ്. രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ്, പാക്ക് സര്‍ക്കാരിന്റെ ഒത്താശയോടെ അവിടെ ഒളിവില്‍ കഴിയുകയാണെന്നും വിചാരണയ്ക്കായി വിട്ടുനല്‍കണമെന്നും വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടുവരികയാണ്.

എന്നാല്‍, ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. ഇതിനിടെയാണ് ദാവൂദിന്റെ നാല് വിലാസങ്ങള്‍ ബ്രിട്ടന്‍ പുറത്തുവിട്ടിട്ടുള്ളത്.

Top