ലൈംഗിക പീഡനം പുറത്ത് പറയരുതെന്ന് ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണി; വ്യവസായിക്കെതിരെ യുവതി

മുംബൈ: ബലാത്സംഗത്തിന് പിന്നാലെ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയാതായി യുവതി. സംഭവം പുറത്തറിയരുതെന്ന് പറഞ്ഞാണ് പ്രതി ഇവരെ ഭീഷണിപ്പെടുത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് 35 കാരിയായ എഴുത്തുകാരിയെ ബലാത്സംഗം ചെയ്ത് 75കാരനായ വ്യവസായിയാണ് ഇത്തരത്തിലൊരു ഭീഷണി നടത്തിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ അംബോലി പൊലീസ് കേസെടുത്തു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ബലാത്സംഗം നേരിട്ട യുവതിയെ പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് പറഞ്ഞതായും പൊലീസിനെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വ്യവസായിക്കെതിരെ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തി “ഡി” കമ്പനിയിൽ നിന്ന് വിളിച്ചുവെന്നതിനാൽ അന്വേഷണം പോലീസ് ഊർജിതമാക്കി. ആരോപണവിധേയനായ വ്യവസായി ആക്രമിക്കപ്പെട്ട സ്ത്രീയിൽ നിന്ന് രണ്ട് കോടി രൂപ കടം വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ല. സ്ത്രീ തനിക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ശ്രമിച്ചപ്പോൾ, ആരോപണവിധേയനായ വ്യവസായിയും ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ടവരും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തി.

കേസിന്റെ അന്വേഷണം അംബോലി പൊലീസിൽ നിന്ന് എംഐഡിസി പൊലീസിലേക്ക് മാറ്റിയിട്ടുണ്ട്. യുവതിയുടെ അവകാശവാദം എംഐഡിസി പൊലീസ് അന്വേഷിച്ച് വരികയാണ്

Top