ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ; തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്

ന്യൂഡല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയ മാധ്യമമായ ന്യൂസ് 18നാണ് പുറത്തുവിട്ടത്. കറാച്ചിയില്‍ പാക് സൈന്യത്തിന്റെ കാവലിലാണ് ദാവൂദ് താമസിക്കുന്നതെന്നാണ് സൂചന.

പാക്കിസ്ഥാന്‍ നമ്പറില്‍ നിന്നാണ് ദാവൂദ് ചാനല്‍ റിപ്പോര്‍ട്ടറോട് സംസാരിച്ചത്. ഇതോടെ ദാവൂദ് മരിച്ചു എന്ന പ്രചരണം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരന്‍ കൂടിയായ ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്നും തങ്ങള്‍ക്ക് വിട്ടു നല്കണമെന്നും ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അയാള്‍ രാജ്യത്തില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്.

Top