ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ആശുപത്രിയില്‍;പ്രദേശത്ത് കനത്ത സുരക്ഷ

ഇസ്ലാമാബാദ്: ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗുരുതര ആരോഗ്യ പ്രശ്നത്തെത്തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് ദാവൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് വിവരം. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണ്.

ആശുപത്രി കെട്ടിടത്തിലെ ഒരു നിലയില്‍ ദാവൂദ് മാത്രമാണുള്ളത്. അടുത്ത ബന്ധുക്കള്‍ക്കും ഉന്നത ആശുപത്രി അധികൃതര്‍ക്കും മാത്രമാണ് ഇവിടേക്കുപ്രവേശനം. ദേശീയ, അന്തര്‍ദേശീയ മാധ്യങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. ദാവൂദിന് വിഷബാധയേറ്റതായി സമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധയെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

Top