Dawood Ibrahim healthy, Chhota Shakeel denies having gangrene

ന്യൂഡല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് അദ്ദേഹത്തിന്റെ അനുയായി ഛോട്ടാ ഷക്കീല്‍.

ദാവൂദിന്റെ കാലുകളില്‍ വ്രണം ആണെന്നും കാലുകള്‍ മരവിച്ച അവസ്ഥയിലാണെന്നുമാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വന്ന റിപ്പോര്‍ട്ടുകള്‍. ഇതാണ് ഛോട്ടാ ഷക്കീല്‍ തള്ളിയത്.

ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്നും രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ വിവരം തെറ്റാണെന്നും ഛോട്ടാ ഷക്കീല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ദാവൂദിന്റെ കറാച്ചിയിലെ വീടിന് പുറത്ത് ഏതാനും ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ദാവൂദിന്റെ കാലിന്റെ അവസ്ഥ മോശമാണെന്ന റിപ്പോര്‍ട്ട് വന്നത്.

കാലുകളില്‍ വന്ന വ്രണം അതിവേഗം പടരുന്നുവെന്നാണ് വന്ന റിപ്പോര്‍ട്ട്. രക്തസമ്മര്‍ദമോ പ്രമേഹം ഉയര്‍ന്നതോ ആകാം ഇതിന് കാരണമെന്നാണ് നിഗമനം.

Top