Dawood Ibrahim has secret son in India: Former cop

മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ രഹസ്യബന്ധത്തിലുള്ള മകന്‍ ബംഗലുരുവില്‍ കഴിയുന്നതായി വെളിപ്പെടുത്തല്‍.

ഡല്‍ഹി മുന്‍ പോലീസ് കമ്മീഷണറും സിബിഐ ജോയന്റ് ഡയറക്ടറുമായിരുന്ന നീരജ് കുമാറിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ഡി ഫോര്‍ ഡോണ്‍’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

ഒരു ബോളിവുഡ് നടിയുമായി രഹസ്യ ബന്ധമുണ്ടായിരുന്നതായും ഈ ബന്ധത്തിലുള്ള മകന്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ കഴിയുന്നതായുമാണ് വെളിപ്പെടുത്തല്‍.

1993 ല്‍ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ദാവൂദിന്റെ സംഘാംഗങ്ങളില്‍ നിന്ന് ദാവുദിന്റെ അടുത്ത അനുയായിയെ പറ്റി വിവരങ്ങള്‍ ലഭിച്ചു. അഹമ്മദ് മന്‍സൂര്‍ എന്ന ഇയാളെ പിന്നീട് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തു.

ദാവൂദിന്റെ ഹവാല ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന ഇയാള്‍ ദാവുദിന്റെ കുട്ടിക്കാലം മുതലേയുള്ള സുഹൃത്തുമായിരുന്നു. ഇയാളില്‍ നിന്നാണ് ദാവൂദിന്റെ ദുബായിലെ ആഢംബര ജീവിതത്തെ പറ്റിയും ബോളിവുഡുമായുള്ള ബന്ധത്തെപ്പറ്റിയും അറിയുന്നത്.

റിയല്‍ എസ്‌റ്റേറ്റ് കാര്യങ്ങള്‍ അടക്കം മുംബയ് നഗരത്തിലെ വിവിധ മേഖലകളെ ഡി കമ്പനി എങ്ങനെയാണ് നിയന്ത്രിച്ചിരുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ അന്വേഷണസംഘത്തിന് കിട്ടി.

ഇതിന്റെ കൂടെയാണ് സ്ത്രീകളുമായി പ്രത്യേകിച്ച് ബോളിവുഡ് നടികളുമായി ദാവൂദിനുണ്ടായിരുന്ന ബന്ധവും പുറത്തുവന്നത്. ഇതില്‍ ഒരു നടിയെ ദാവൂദ് രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും ഈ ബന്ധത്തിലുണ്ടായ മകനെ നടിയുടെ സഹോദരിയാണ് ബംഗളുരുവില്‍ വളര്‍ത്തിയതെന്നും പുസ്തകത്തില്‍ പറയുന്നു.

Top