Dawood Ibrahim aide arrested at Indo-Nepal border

ന്യൂഡല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിന്റെ സംഘാംഗം നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയിലായി. അബിത് പട്ടേല്‍ എന്നയാളെയാണു ദേശീയ സുരക്ഷാ അന്വേഷണ ഏജന്‍സിയും നേപ്പാള്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

അതിര്‍ത്തി കടന്നു രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. അബിത് പട്ടേല്‍ രണ്ട് ബിജെപി നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ്.

Top