ഡേവിസ് കപ്പ് ടെന്നീസ് കിരീടം; ഫ്രാന്‍സിനെ തറപറ്റിച്ച് ക്രൊയേഷ്യ

പാരീസ്: ഡേവിസ് കപ്പ് ടെന്നീസ് കിരീടം സ്വന്തമാക്കി ക്രൊയേഷ്യ. ഫൈനലില്‍ ഫ്രാന്‍സിനെ 3-1 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ കിരീടം സ്വന്തമാക്കിത്. നിര്‍ണായക മത്സരത്തില്‍ മരിന്‍ സിലിച്ച് ഫ്രാന്‍സിന്റെ ലൂക്കാസ് പൗലിയെ 7-6(3), 6-3, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.

മത്സരത്തില്‍ ഒരു ബ്രേക്ക് പോയന്റുപോലും നേടാന്‍ പൗലിക്ക് കഴിഞ്ഞില്ല. പരമ്പരാഗത ശൈലിയിലുള്ള ടൂര്‍ണമെന്റിന്റെ അവസാന കിരീട ജേതാക്കളാണ് ക്രൊയേഷ്യ. അടുത്ത നവംബര്‍ മുതല്‍ 18 ടീമുകള്‍ ലോകകപ്പ് മാതൃകയിലാകും ഡേവിസ് കപ്പിനായി ഏറ്റുമുട്ടുക.

Top