മൊണാലിസയുടെ ചിത്രംപോലെ പൂര്‍ണതയുള്ള കളി; കൊഹ്‌ലിയെ കുറിച്ച് ഡീന്‍ ജോണ്‍സ്

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ഛായാ ചിത്രം മൊണാലിസയോട് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയെ ഉപമിച്ചിരിക്കുകയാണ് ഓസീസ് ഇതിഹാസ താരം ഡീന്‍ ജോണ്‍സ്.

മൊണാലിസയുടെ ചിത്രംപോലെ പൂര്‍ണതയുള്ള കളിയാണ് കൊഹ്‌ലിയുടേതെന്നാണ് ഡീന്‍ ജോണ്‍സ് പറയുന്നത്. കൊഹ്‌ലിയുടെ കളിയില്‍ എന്തെങ്കിലും കുറവ് കണ്ടെത്തുക എന്നത് മൊണാലിസയുടെ ചിത്രത്തിന് കുറ്റം കണ്ടു പിടിക്കുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പരമ്പരയില്‍ നാലു ടെസ്റ്റില്‍ നാലു സെഞ്ചുറിയാണ് കൊഹ്‌ലിയുടെ നേട്ടം. അസാമാന്യ മികവോടെ കവര്‍ ഡ്രൈവ് കളിക്കുന്ന കൊഹ്‌ലി അതേ രീതിയില്‍ തന്നെ മിഡ് വിക്കറ്റിലേക്കും ഷോട്ട് പായിക്കും. അതിനാല്‍ ഓസ്‌ട്രേലിയന്‍ കളിക്കാരോട് തനിക്ക് പറയാനുള്ളത് കൊഹ്‌ലിയെ പ്രകോപിപ്പിക്കരുതെന്നാണെന്നും വെല്ലുവിളികള്‍ എപ്പോഴും ഇഷ്ടപ്പെടുന്ന കളിക്കാരനാണ് കൊഹ്‌ലിയെന്നും കൊഹ്‌ലിയെ നല്ല ചങ്ങാതിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top