അനസിന്റെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്‌സിനെ കൂടുതല്‍ ശക്തമാക്കുമെന്ന് ഡേവിഡ് ജെയിംസ്

DAVID JAMES

വിലക്കിനു ശേഷം അനസ് എടത്തൊടിക ടീമിലെത്തുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനെ കൂടുതല്‍ ശക്തമാക്കുമെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. അനസിന്റെ വിലക്ക് തീരാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് ജെയിംസ് പറഞ്ഞു. ഡിഫന്‍സില്‍ ടീമിന് കൂടുതല്‍ ഓപ്ഷന്‍ അനസ് തരുന്നുണ്ടെന്നും ജെയിംസ് പറഞ്ഞു. തനിക്ക് ആരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നത് തലവേദനയാണെങ്കിലും അത് നല്ല തലവേദനയാണെന്നും ജെയിംസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ജംഷേദ്പൂര്‍ എഫ്‌സിക്കെതിരെ തിങ്കളാഴ്ച കളത്തിലിറങ്ങും. ജംഷേദ്പുര്‍ ടാറ്റ സ്‌പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് മത്സരം ആരംഭിക്കും.

സ്‌പെന്‍ഷന്‍ മൂലം ആദ്യ മൂന്നു മത്സരങ്ങളും കളിക്കാന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിരോധ ഭടന് കഴിഞ്ഞിട്ടില്ല. സന്ദേശ് ജിംഗാന്‍, ലാകിച്ച്-പെസിച്ച്, ലാല്‍റുത്താര, മുഹമ്മദ് റാകിബ് എന്നിവര്‍ പ്രതിരോധത്തില്‍ ഉണര്‍ന്നു കളിക്കുന്നുണ്ട്

Top