David Warner’s latest century ,australia won

david-warner

കാന്‍ബറ : ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിക്കരുത്തില്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്കു 116 റണ്‍സ് ജയം. മൂന്നു മല്‍സര പരമ്പര ഓസീസ് ഇതോടെ 2-0ന് ഉറപ്പിച്ചു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ചുറിയില്‍ ആദ്യ ഏകദിനം അവര്‍ 68 റണ്‍സിനു ജയിച്ചിരുന്നു.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 378 എന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ആറാം ഏകദിന സെഞ്ചുറി നേടിയ വാര്‍ണര്‍ക്ക്(119) സ്റ്റീവന്‍ സ്മിത്ത് (72), ട്രാവിസ് ഹെഡ്(57), മിച്ചല്‍ മാര്‍ഷ്(76*) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. കിവീസിന്റെ മറുപടി 47.2 ഓവറില്‍ 262ന് അവസാനിച്ചു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് (81) ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റെടുത്തു

Top