ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ഓസ്ട്രേലിയന്‍ ടീമില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല

സിഡ്നി: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ഓസ്ട്രേലിയന്‍ ടീമില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല. ലോകകപ്പില്‍ ഓസ്ട്രേലിയയുടെ മുന്‍നിര റണ്‍വേട്ടക്കാരനായിരുന്ന വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങുമെന്ന് ഓസ്ട്രേലിയന്‍ ടീം അറിയിച്ചു. വാര്‍ണര്‍ പിന്മാറിയതോടെ ഓള്‍റൗണ്ടര്‍ ആരോണ്‍ ഹാര്‍ഡിയെ 15 അംഗ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

23-ന് വിശാഖപട്ടണത്ത് തുടക്കം കുറിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയയെ മാത്യു വെയ്ഡാണ് നയിക്കുന്നത്. ലോകകപ്പില്‍ കളിച്ച ഏഴ് താരങ്ങളും റിസര്‍വിലായിരുന്ന തന്‍വീര്‍ സംഗയും ടീമിലുണ്ട്.പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് ഒന്നടങ്കം വിശ്രമം അനുവദിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക.

ലോകകപ്പില്‍ 535 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ജോഷ് ഹെസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍മാരായ കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരും ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കില്ല. ഇവരും നാട്ടിലേക്ക് മടങ്ങും.

 

Top