കൊവിഡ് കാലത്തെ കയാക്കിങ്; വീഡിയോ പങ്ക് വച്ച് ഡേവിഡ് വാര്‍ണര്‍

മെല്‍ബണ്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീട്ടില്‍ ബോറടിച്ചിരിക്കുന്ന കായികതാരങ്ങളെല്ലാം മിക്കപ്പോഴും വീഡിയോ അല്ലെങ്കില്‍ ഫോട്ടോകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മിക്കവരും സമയം ചെലവിടുന്നത് ഇന്‍സ്റ്റ്ഗ്രാം ലൈവ് ചാറ്റിലൂടെയും ടിക് ടോക് വീഡിയോ ചെയ്തുമൊക്കെയാണ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോ വൈറലായിരിക്കുന്നത്.

കുടുംബത്തിനൊപ്പം ലോക്ക്ഡൗണ്‍ ആസ്വദിക്കുകയാണ് താരം. വീട്ടിലിരുന്ന് മടുത്തപ്പോള്‍ ഒരു കയാക്കിങ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് വാര്‍ണര്‍. ഭാര്യ കാന്‍ഡിസ് വാര്‍ണറാണ് കയാക്കിങ് നടത്തുന്നത്. ഓസീസ് ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയണിഞ്ഞ് വാര്‍ണര്‍ കൂടെയുണ്ട്.

Top