രോഹിത് ശര്‍മ്മയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഭവത്തെ കുറിച്ച് ഡേവിഡ് വാര്‍ണര്‍

ന്യൂഡല്‍ഹി: 2014-15 ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യാടനത്തിനിടെ രോഹിത് ശര്‍മ്മയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഭവത്തെ കുറിച്ച് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പറയുന്നു.

തര്‍ക്കത്തിനിടെ രോഹിത് ശര്‍മ്മയോട് ഇംഗ്ലീഷില്‍ സംസാരിക്കുവാനും വാര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

സ്‌കൈ സ്‌പോര്‍ട്‌സ് റേഡിയോയില്‍ സംസാരിക്കുന്നതിനിടെയാണ് വാര്‍ണര്‍ ഇക്കാര്യത്തെ കുറിച്ച് വിശദീകരിച്ചത്.

‘ഞാന്‍ അദ്ദേഹത്തോട് എന്തെങ്കിലും സംസാരിക്കുമ്പോഴൊക്കെ രോഹിത് അവരുടെ ഭാഷയായ ഹിന്ദിയില്‍ മാത്രമാണ് സംസാരിച്ചിരുന്നത്.

എനിക്ക് ഹിന്ദി മനസ്സിലാവുകയോ അത് സംസാരിക്കാന്‍ അറിയുകയോ ഇല്ല. ഇതൊരു മാര്യാദക്കേടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ രോഹിതിനോട് ഇംഗ്ലീഷ് സംസാരിക്കാന്‍ ആവശ്യപ്പെട്ടത്.

അദ്ദേഹം ഇംഗ്ലീഷില്‍ എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതിന് മറുപടി നല്‍കുമായിരുന്നു. ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത് സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ കാണിച്ചുകൊണ്ടിരുന്നു.

ഇതിന് ശേഷം ഞാന്‍ മിണ്ടാതിരുന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ തയ്യാറാകണമെന്നുമാത്രമാണ് പറഞ്ഞതെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ണര്‍ എതിര്‍ ടീം താരങ്ങളുമായി ഗ്രൗണ്ടില്‍ ആദ്യമായിട്ടായിരുന്നില്ല തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നത്.

Top