സണ്‍റൈസേഴ്‌സിനു വേണ്ടി 3500 റണ്‍സ് നേടി ഡേവിഡ് വാര്‍ണര്‍

ണ്‍റൈസേഴ്സ് ഹൈദരാബാദിനു വേണ്ടി 3500 റണ്‍സ് നേടി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് വാര്‍ണര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് വാര്‍ണര്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ആദ്യം ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടിയാണ് വാര്‍ണര്‍ കളിച്ചത്. ഡല്‍ഹിയ്ക്ക് വേണ്ടിയും മികച്ച പ്രകടനം വാര്‍ണര്‍ കാഴ്ചവെച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ ആകെ 4981 റണ്‍സാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്. നിലവില്‍ ടോപ്സ്‌കോറര്‍മാരുടെ പട്ടികയില്‍ മൂന്നാമതാണ് താരം. ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിദേശ താരം എന്ന റെക്കോഡും വാര്‍ണറുടെ പേരിലാണ്. അടുത്ത മത്സരത്തില്‍ 19 റണ്‍സ് നേടാനായാല്‍ 5000 ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ താരവും ആദ്യ വിദേശ താരവുമാകും വാര്‍ണര്‍.

Top