ഡേവിഡ് വാര്‍ണറിന് പരിക്ക്;ഒരിടവേള വേണമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അറിയിച്ചു

ഓക്ലാന്‍ഡ്: ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് മൂന്നാം ട്വന്റി 20യ്ക്ക് മുമ്പ് പരിക്കില്‍ വലഞ്ഞ് താരങ്ങള്‍. കിവിസ് താരം ഡേവോണ്‍ കോണ്‍വേയും ഓസീസ് നിരയില്‍ ഡേവിഡ് വാര്‍ണറും പരിക്ക് മൂലം ഒഴിവാക്കപ്പെട്ടു. കോണ്‍വേയുടെ പരിക്ക് എത്രത്തോളം ?ഗുരുതരമെന്ന് മൂന്ന്, നാല് ദിവസങ്ങള്‍ക്കുള്ളിലെ വ്യക്തമാകൂ. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ഇക്കാര്യം അറിയിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീ?ഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് ഡേവിഡ് വാര്‍ണര്‍. വാഹനാപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ഇനിയും ടീമിലേക്ക് മടങ്ങിയെത്തുമോയെന്ന് വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ വാര്‍ണറുടെ സാന്നിധ്യം ഡല്‍ഹിക്ക് നിര്‍ണായകമാണ്.

ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് പരിക്കാണ് ആശങ്കയാകുന്നത്. വാര്‍ണറിന് ഒരിടവേള വേണമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിന് മുമ്പായി താരത്തിന് പരിക്കില്‍ നിന്ന് മോചിതനാകാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top