വംശീയധിക്ഷേപം; മുഹമ്മദ് സിറാജിനോട് ഖേദം പ്രകടിപ്പിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണർ

david-warner

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം റെസ്റ്റിനിടെ ഇന്ത്യൻ താരം മുഹമ്മദ് സിറാജിനു നേരെയുണ്ടായ വംശീയാധിക്ഷേപത്തിൽ ഖേദം പ്രകടിപ്പിച്ച് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണർ. ”സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ക്ഷമ ചോദിക്കുന്നു. വംശീയാധിക്ഷേപം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഓസീസ് കാണികളില്‍ നിന്ന് നല്ല പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്.” വാര്‍ണര്‍ പറഞ്ഞു.

മത്സരത്തിനിടെ വംശീയമായി അധിക്ഷേപിച്ച കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയയും മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു..

Top