പ്ലേയര്‍ v/s അക്ടര്‍; ‘മുക്കാല… മുക്കാബലാ…’ ഗാനത്തിന് ചുവട് വെച്ച് വാര്‍ണര്‍

ലോക്ക്ഡൗണ്‍ കാലം തുടങ്ങിയപ്പോള്‍ മുതല്‍ അടിപൊളി ടിക് ടോക് വീഡിയോയുമായി ആരാധകരെ രസിപ്പിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. താരത്തിന്റെ എല്ലാ ടിക് ടോക്ക് വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. വാറണറുടെ പോക്ക് കണ്ടാല്‍ അടുത്ത കാലത്തൊന്നും ഇനി ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ഇല്ലെന്ന് തോന്നും. ക്രിക്കറ്റ് പ്ലേയര്‍ എന്നതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ആരാധകര്‍ വാര്‍ണറെ അറിയുന്നത് ടിക്ടോക് സ്റ്റാര്‍ എന്ന നിലയിലാണ്.

താരത്തിന്റെ പുതിയ ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 1994ല്‍ പുറത്തറിങ്ങിയ കാതലന്‍ എന്ന സിനിമയില്‍ എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘മുക്കാല… മുക്കാബലാ… എന്ന് തുടങ്ങുന്ന തമിഴ് പാട്ടിനാണ് വാര്‍ണര്‍ ചുവടുവച്ചിരിക്കുന്നത്. കൂട്ടിന് ഭാര്യയും മോളുമുണ്ട്.


ഇതിനോടകം നിരവധി വീഡിയോകളുമായി വാര്‍ണര്‍ ആരാധര്‍ക്ക് മുന്നിലെത്തിയിട്ടുണ്. കഴിഞ്ഞ ദിവസം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയിലെ ഡയലോഗുമായിട്ടായിരുന്നു വാര്‍ണര്‍ എത്തിയിരുന്നത്.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത പോക്കിരി എന്ന തെലുങ്ക് ചിത്രത്തിലെ പ്രശസ്തമായ ഡയലോഗിന് ചുണ്ടുചലിപ്പിക്കുന്ന ടിക് ടോക്ക് വീഡിയോ വാര്‍ണര്‍ നേരത്തെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇത് വൈറലാകുകയും ചെയ്തു. ഈ വീഡിയോ ചിത്രത്തിന്റെ സംവിധായകന്‍ പുരി ജഗന്നാഥ് കാണുകയും അദ്ദേഹം വാര്‍ണറെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ, താരത്തെ അദ്ദേഹം സിനിമയിലേക്ക് ക്ഷണിക്കുകയുമുണ്ടായി.തന്റെ ഏതെങ്കിലും ഒരു ചിത്രത്തില്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെടണമെന്നാണ് അദ്ദേഹം വാര്‍ണറിനോട് ആവശ്യപ്പെട്ടത്. പുരി ജഗന്നാഥിന്റെ വാക്കുകള്‍ക്ക് ഡേവിഡ് വാര്‍ണര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Top