ബിഗ് ബോസിൽ ക്വട്ടേഷൻ; പരാതി ഷിയാസിനെതിരെ, അന്വേഷണം തുടങ്ങി

shiyaz-david

ബിഗ് ബോസില്‍ ക്വട്ടേഷന്‍. ബിഗ് ബോസ് താരം ഷിയാസിനെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിഗ് ബോസ് താരം ഷിയാസിനെതിരെ മറ്റൊരു സഹതാരമായ ഡേവിഡ് ആണ് പരാതി നല്‍കിയത്. തനിക്കെതിരെ ഷിയാസിന്റെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടെന്നാന്ന് ഡിജിപിക്ക് നല്‍കിയ പരാതിയിലുള്ളത്. ഡിജിപി അന്വേഷണത്തിനായി തൃക്കാക്കര എ സി പി ക്ക് കൈമാറി. അതേ സമയം തനിക്കെതിരായ പരാതിയില്‍ മാനനഷ്ട്ടക്കേസ് നല്‍കുമെന്ന് ഷിയാസ് അറിയിച്ചു.

മുന്‍പ് ചില ചാനലുകളില്‍ തരികിട പരിപാടികള്‍ അവതരിപ്പിച്ച ആളാണ് പരാതിക്ക് പിന്നിലെന്നും ഷിയാസ് പറയുന്നു’ ഇതില്‍ നിന്ന് തന്നെ ഷിയാസ് ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. ബിഗ് ബോസില്‍ വിജയിയായില്ലെങ്കിലും ഷിയാസ് മികച്ച പ്രകടനമാണ് നടത്തിയത്. ഷിയാസിനെതിരെ പൊലീസില്‍ പരാതി ലഭിച്ചതോടെ ബിഗ് ബോസ് ഷോ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്.

ബിഗ് ബോസ് ഹൗസിലെ തര്‍ക്കങ്ങള്‍ പരാതിക്ക് പിന്നിലുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി തന്നെ അന്വേഷിക്കും. ബിഗ് ബോസിലെ തന്റെ മുന്നേറ്റത്തില്‍ അസൂയ പൂണ്ട സഹതാരങ്ങള്‍ പരാതിക്കാരനായ ഡേവിസിനെ ആയുധമാക്കുകയാണെന്നാണ് ഷിയാസ് പറയുന്നത് .

ബിഗ് ബോസ് ഷോ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കുറേയൊക്കെ ചാനലിന്റെ റേറ്റിംഗിനായുള്ള തന്ത്രമായിരുന്നു. എന്നാലിപ്പോള്‍ പ്രോഗ്രാം അവസാനിച്ച് വിജയിയെ പ്രഖ്യാപിച്ചിട്ടും പൊലീസ് കേസടക്കമുണ്ടാകുന്നത് ഏഷ്യാനെറ്റിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പേളി മാണി ,ശ്രീനേഷ് പ്രണയം പോലും അഭിനയമാണെന്ന അഭിപ്രായം സജീവമാണ്.

എന്തായാലും പുതിയതായി ഉയര്‍ന്ന് വരുന്ന ഈ പരാതി പൊലീസ് അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. അന്വേഷണത്തിന് തുടക്കമിട്ട് തൃക്കാക്കര എ സി പി ഷിയാസിനെയും പരാതിക്കാരനെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.

റിപ്പോര്‍ട്ട് : ശ്യാമപ്രസാദ്

Top