പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയെ ചെല്‍സി പരാജയപ്പെടുത്തിയത്. ഡേവിഡ് ലൂയിസ്, എന്‍’ഗോലോ കാന്റെ എന്നിവരാണ് ചെല്‍സിക്ക് വേണ്ടി വലകുലുക്കിയത്.

ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ കാന്റെയുടെ ഗോളിലൂടെയായിരുന്നു ചെല്‍സി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ 78ാം മിനിറ്റില്‍ ഡേവിഡ് ലൂയിസ് ലീഡ് രണ്ടാക്കുകയായിരുന്നു.

ചെല്‍സി അവസാന മൂന്നുകളികള്‍ക്കുളളില്‍ ടോട്ടന്‍ഹാമിനോടും വോള്‍വ്‌സിനോടും തോറ്റ് ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി 15 കളികളില്‍ തോല്‍വിയറിയാതെ 13 ജയവുമായി ഒന്നാം സ്ഥാനത്തായിരുന്നു.

Top