കൗട്ടീന്യോ ലിവര്‍പൂള്‍ വിട്ടത് ടീമിന് ഗുണമായെന്ന്‌ ഡേവിഡ് ജെയിംസ്

liverpool

ലണ്ടന്‍: കൗട്ടീന്യോ ലിവര്‍പൂള്‍ വിട്ടത്‌ ടീമിന് ഗുണമായുള്ളുവെന്ന് മുന്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പറും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ കോച്ചുമായ ഡേവിഡ് ജെയിംസ്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് കൗട്ടീന്യോ റെക്കോര്‍ഡ് തുകയ്ക്ക് ലിവര്‍പൂള്‍ വിട്ട് ബാഴ്‌സയില്‍ സ്ഥാനം പിടിച്ചത്.

ഈ നടപടി സാമ്പത്തികമായി ലിവര്‍പൂളിന് ഗുണം ചെയ്‌തെന്നും അടുത്ത സമ്മറോടെ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. അടുത്ത സീസണില്‍ ലീഗ് കിരീടം ലിവര്‍പൂളിന് ആയിരിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ മുന്നേറിയാലും അതില്‍ അത്ഭുതമില്ലെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

Top