മ്യൂളന്‍സ്റ്റീനു പകരക്കാരനായി ഡേവിഡ് ജെയിംസ് ; പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

Kerala Blasters David James

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ മാര്‍ക്വീ താരവും കോച്ചുമായിരുന്ന ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍. കോച്ചായിരുന്ന റെനെ മ്യൂളന്‍സ്റ്റീന്‍ രാജിവെച്ചതോടെയാണ് പരിശീലക സ്ഥാനത്തേക്ക് ഡേവിഡ് ജെയിംസിനെ നിയമിച്ചത്‌. നേരത്തെ തന്നെ ഐഎസ്എല്ലിന്റെ ഭാഗമാകാനുള്ള താല്‍പര്യം ഡേവിഡ് ജെയിംസ് പ്രകടിപ്പിച്ചിരുന്നു.

സീസണില്‍ മോശം ഫോമില്‍ തുടരുന്ന കേരളാബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തില്‍ ബെംഗലൂരു എഫ്‌സിയോട് കനത്ത പരാജയം നേരിട്ടതിനു പിന്നാലെയാണ് മുഖ്യപരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ രാജി പ്രഖ്യാപിച്ചത്. ഇതുവരെ കളിച്ച 7 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമേ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായിരുന്ന ബ്ലാസ്റ്റേഴ്‌സിന് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

ടീമിന്റെ സഹപരിശീലകനായ താങ്‌ബോയി സിങ്‌തോയ്ക്ക് മുഖ്യപരിശീലകന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു.

2015ല്‍ പീറ്റര്‍ ടെയ്‌ലര്‍ സമാന സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലക ചുമതലയൊഴിഞ്ഞിരുന്നു. മ്യുളന്‍സ്റ്റീന്റെ വിടവാങ്ങലോടെ അദ്ദേഹം ടീമിലെത്തിച്ച ദിമിതര്‍ ബാര്‍ബറ്റോവ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ ടീമിലെ സാന്നിധ്യവും തുലാസിലാണ്.

Top