ഈ സീസണില്‍ ഇനിയും ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യതകള്‍ ഉണ്ട്: ഡേവിഡ് ജെയിംസ്

കൊച്ചി: ഐഎസ്എല്ലിന്റെ ഈ സീസണില്‍ തുടര്‍ച്ചയായ 10 മത്സരങ്ങളിലും വിജയം നേടാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായില്ല. എന്നാല്‍ പരിശീലകന്‍ ഡേവിഡ് ജെയിംസ് തന്റെ പ്രതീക്ഷ കൈവിടുന്നില്ല. നിലവില്‍ 9 പോയിന്റുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. പ്ലേ ഓഫ് പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ച നിലയിലാണിപ്പോള്‍ എന്നാല്‍ ഈ സീസണില്‍ ഇനിയും ടീമിന് പ്ലേ ഓഫ് സാധ്യതകള്‍ ഉണ്ടെന്നാണ് ജെയിംസ് പറഞ്ഞത്.

മുംബൈ സിറ്റി എഫ് സിക്കെതിരെ ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോളായിരുന്നു ജെയിംസ്, ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെക്കുറിച്ച് മനസ് തുറന്നത്.ആദ്യ നാല് സ്ഥാനക്കാരിലൊരാളാകാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് വിശ്വാസം. ഇനിയെല്ലാ മത്സരങ്ങളും ജയിച്ചേ തീരൂവെന്ന അധിക സമ്മര്‍ദ്ദം ഇപ്പോള്‍ തങ്ങള്‍ക്കുണ്ട്. ഇനി മത്സരങ്ങള്‍ സമനിലയിലാക്കാന്‍ പറ്റില്ല.’ ജെയിംസ് വ്യക്തമാക്കി.

Top