ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങള്‍ ജയിക്കാന്‍വേണ്ടി മാത്രമുള്ളത് ; ഡേവിഡ് ജെയിംസ്

DAVID JAMES

കൊല്‍ക്കത്ത: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്‍ സീസണിലെ ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് കോച്ച് ഡേവിഡ് ജെയിംസ്. വിജയം മാത്രമാണ് ഇപ്പോള്‍ മനസ്സിലുള്ളതെന്നും അതില്‍ കുറഞ്ഞതൊന്നും സംഭവിക്കുകയില്ലെന്നും പത്രസമ്മേളനത്തില്‍ ഡേവിഡ് ജെയിംസ് അറിയിച്ചു.

ബെര്‍ബറ്റോവ് ഉടന്‍തന്നെ കളത്തിലിറങ്ങുമെന്നും ടീമിനൊപ്പം പരിശീലനം ചെയ്യുന്നുണ്ടെന്നും ജെയിംസ് കൂട്ടി ചേര്‍ത്തു. റാങ്ക് പട്ടികയില്‍ കൊല്‍ക്കത്ത മഞ്ഞപ്പടയേക്കാള്‍ പുറകിലായതുകൊണ്ട് തങ്ങള്‍ക്കിപ്പോള്‍ ഏറ്റുമുട്ടുന്നതിന് നല്ല സമയമാണെന്ന് ജെയിംസ് പറഞ്ഞു. കൊല്‍ക്കത്ത, നോര്‍ത്ത് ഈസ്റ്റ്, ചെന്നൈ, ബെംഗളൂരു, എന്നീ നാല് ടീമുകളെയും വിജയം മാത്രം ലക്ഷ്യമിട്ടാണ് നേരിടുക എന്നും ജെയിംസ് കൂട്ടിചേര്‍ത്തു.

Top