ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പരിശീലകനെന്ന് ഫെറാണ്ടോ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പരിശീലകനാണ് ഡേവിഡ് ജെയിംസ് എന്ന് ജംഷദ്പൂര്‍ എഫ് സി പരിശീലകന്‍ ഫെറാണ്ടോ. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടാന്‍ പോകുന്ന ജംഷദ്പൂര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ടേബിളിലെ പൊസിഷനും ഫലങ്ങളും കാര്യമായി എടുക്കുന്നില്ലെന്നും പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന് മികവ് ഉള്ള ഒരു ടീമുണ്ട്. മികച്ച ഒരു പരിശീലകനുമുണ്ട്. അതുകൊണ്ട് തന്നെ അവരില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുവെന്നും ഫെറാണ്ടൊ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ കാണികളുടെ മുന്നിലാണ് കളിക്കുന്നത് എന്ന പ്രത്യേകതയും ഇന്നുണ്ട്. പക്ഷെ എന്തിനെയും നേരിടാന്‍ ജംഷദ്പൂര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top