കൊറോണ; ലങ്കാഷെയറിന്റെ ചെയര്‍മാന്‍ ഡേവിഡ് ഹോഡ്കിസ് അന്തരിച്ചു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച് ഇംഗ്ലീഷ് കൗണ്ടി ക്ലബായ ലങ്കാഷെയറിന്റെ ചെയര്‍മാന്‍ ഡേവിഡ് ഹോഡ്കിസ് അന്തരിച്ചു. 71 വയസ്സായിരുന്നു.

ബ്രിട്ടീഷ് പ്രൊഫഷണല്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് കൊറോണ വൈറസ് മൂലം മരിക്കുന്ന ആദ്യ വ്യക്തിയാണ് ഡേവിഡ് ഹോഡ്കിസ്.നിലവില്‍ ഹോഡിക്‌സിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

22 വര്‍ഷത്തില്‍ അധികം ലങ്കാഷെയറിന്റെ ഭാഗമായിരുന്ന അദ്ദേഹം
1998ലാണ് ആദ്യമായി ലങ്കാഷെയറില്‍ എത്തുന്നത്. തുടര്‍ന്ന് 2017ല്‍ ലങ്കാഷെയറിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കുപ്പെടുകയും ചെയ്തു.

Top