David Cameron had stake in father’s offshore trust

ലണ്ടന്‍: പനാമയില്‍ പിതാവ് നടത്തിയിരുന്ന കള്ളപ്പണ നിക്ഷേപത്തിന്റെ ഓഹരി കൈവശം വച്ചിരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. 2010 ല്‍ പ്രധാനമന്ത്രി പദവിയിലെത്തും മുമ്പ് കള്ളപ്പണ ആസ്തികള്‍ വിറ്റിരുന്നുവെന്നും കാമറൂണ്‍ വെളിപ്പെടുത്തി. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് കാമറൂണിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.

രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍. വിദേശത്തെ രഹസ്യനിക്ഷേപങ്ങള്‍ പുറത്തുകൊണ്ടുവന്ന പനാമ രേഖകളില്‍ കാമറൂണിന്റെ പിതാവ് ഇയാന്‍ കാമറൂണിന്റെ പേര് ഉള്‍പ്പെട്ടതോടെയാണ് ബ്രിട്ടണില്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ തുടങ്ങിയത്.

ഇയാന്‍ കാമറൂണ്‍ ഡയറക്ടറായ ബ്ലയിര്‍മോര്‍ ഹോള്‍ഡിങ്‌സ് എന്ന കമ്പനിക്ക് പനാമയില്‍ രഹസ്യനക്ഷേപമുണ്ടായിരുന്നതായാണ് തെളിഞ്ഞത്. ഇതിനുപിന്നാലെ ഡേവിഡ് കാമറൂണും ഭാര്യ സാമന്തയ്ക്കും കമ്പനിയില്‍ ഓഹരിയുണ്ടായിരുന്നെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.

2010 വരെ തനിക്കും ഭാര്യയ്ക്കും കമ്പനിയില്‍ അയ്യായിരം യൂണിറ്റിന്റെ ഓഹരിയുണ്ടായിരുന്നതായി കാമറൂണ്‍ വെളിപ്പെടുത്തി. 2010ല്‍ മുപ്പതിനായിരം പൗണ്ടിന് കമ്പനിയിലെ കമ്പനിയിലെ ഓഹരികള്‍ വിറ്റിരുന്നുവെന്നും ഇതിന് കൃത്യമായി നികുതി അടച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Top