ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ ഡേവിഡ് അമെസിനെ കുത്തികൊലപ്പെടുത്തി

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റു മരിച്ചു. 69 വയസായിരുന്നു. മണ്ഡലത്തിലെ പൊതുപരിപാടില്‍ പങ്കെടുക്കവെയാണ് എംപിക്ക് നേരെ ആക്രമണമുണ്ടായത്. ലീഓണ്‍സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ ആഴ്ച്ചയിലെ പതിവ് കൂടിക്കാഴ്ച്ചയ്ക്കിടെയാണ് എം പിക്ക് കുത്തേറ്റത്. ആക്രമണത്തിന്റെ പിന്നിലെ കാരണം അവ്യക്തമാണ്.

പ്രതി ഒന്നിലധികം തവണ എംപിയെ കുത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് ഡേവിഡ് അമെസ്. വിഷയം ഗൗരവതരമാണെന്നും സംഭവം ഞെട്ടലോടെയാണ് കേട്ടതെന്നും ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു.

Top