ഡേവിഡ് അലാബയുടെ കരാര്‍ പുതുക്കില്ല എന്ന് ബയേണ്‍

ജർമ്മനി : ഡേവിഡ് അലാബ ക്ലബ് വിടുമെന്നുള്ള സൂചനകള്‍ ആണ് ജര്‍മ്മനിയില്‍ നിന്നും പുറത്തുവരുന്നത്. ബയേണ്‍ മ്യൂണിച്ച്‌ താരമാണ് ഡേവിഡ് അലാബ. ബയേണ്‍ അലാബയ്ക്ക് നല്‍കിയ പുതിയ കരാര്‍ വാഗ്ദാനം ക്ലബ് പിന്‍വലിച്ചതായി ബയേണ്‍ മാനേജ്മെന്റ് അറിയിച്ചു. ബയേണ്‍ ഉദ്ദേശിച്ചിരുന്നത് ഒക്ടോബര്‍ അവസാനിക്കും മുൻപ് കരാര്‍ പുതുക്കാനായിരുന്നു. എന്നാൽ അലാബയും ഏജന്റും കരാര്‍ മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടു. ഇതോടെ ഇനി ഓഫര്‍ തന്നെ വേണ്ടെന്ന് ബയേണ്‍ തീരുമാനിച്ചതായി ബയേണ്‍ ചെയര്‍മാന്‍ ഹെര്‍ബട് ഹൈനര്‍ പറഞ്ഞു.

ജനുവരിയോടെ അലാബ ഫ്രീ ഏജന്റായി മാറും. ആ അവസരം മുതലെടുക്കൻ യുവന്റസ് അടക്കമുള്ള ക്ലബുകള്‍ ശ്രമിക്കുന്നുമുണ്ട്. അവസാന 12 വര്‍ഷങ്ങളായി ബയേണിന് ഒപ്പം ഉള്ള താരമാണ് അലാബ.

Top