ഇന്ത്യന്‍ പരിശീലകന്‍ സംബന്ധിച്ച വിവാദം, കോഹ്ലിക്ക് പിന്തുണയുമായി ഡേവ് വാട്‌മോര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ സംബന്ധിച്ച വിവാദത്തില്‍ ടീം ഇന്ത്യ നായകന്‍ വിരാട് കോഹ്ലിക്ക് പിന്തുണയുമായി ഡേവ് വാട്‌മോര്‍.

പരിശീലകനെ തെരഞ്ഞെടുക്കുമ്പോള്‍ നായകന്‍ അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്ന് വാട്‌മോര്‍ പറഞ്ഞു. രവിശാസ്ത്രി ഇന്ത്യന്‍ കോച്ചാകാന്‍ അനുയോജ്യനാണെന്നും വാട്‌മോര്‍ കൂട്ടിച്ചേര്‍ത്തു.

Top