പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ല; സുപ്രീംകോടതി

ഡല്‍ഹി: പെണ്‍മക്കള്‍ പിതാവിന്റെ ബാധ്യതയല്ലെന്ന് സുപ്രീംകോടതി. ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ‘പെണ്‍മക്കള്‍ ബാധ്യതയാണെന്ന’ പിതാവിന്റെ അഭിഭാഷകന്റെ വാദം തിരുത്തിക്കൊണ്ടാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ജീവനാംശവുമായി ബന്ധപ്പെട്ട കേസില്‍ കോടതി നിര്‍ദേശിച്ച പ്രതിമാസ തുക 2018 ഏപ്രിലിനുശേഷം ഹര്‍ജിക്കാരന്‍ നല്‍കുന്നില്ലെന്നാണ് പരാതി.

രണ്ടാഴ്ചയ്ക്കകം 2,50,000 രൂപ ഭാര്യയ്ക്കും മകള്‍ക്കും നല്‍കണമെന്ന് 2020 ഒക്ടോബറില്‍ കോടതി നിര്‍ദേശിച്ചിരുന്നു. യുവതിയും പിതാവും ഏറെ നാളായി പരസ്പരം സംസാരിച്ചിട്ടില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സംസാരിക്കാന്‍ കോടതി പറഞ്ഞു. ഓഗസ്റ്റ് എട്ടിനകം 50,000 രൂപ മകള്‍ക്ക് നല്‍കണമെന്ന് ബെഞ്ച് ഉത്തരവിട്ടു.

Top