യുക്രൈനില്‍ കുടുങ്ങിയ മകളെ നാട്ടിലെത്തിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി അഭിഭാഷക

കൊച്ചി: യുക്രൈനില്‍ കുടുങ്ങിയ മകളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹൈക്കോടതിയിലെ അഭിഭാഷകയാണ് ഹര്‍ജി നല്‍കിയത്. സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉറപ്പാക്കണം.

അതിര്‍ത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താന്‍ യുക്രൈന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കേന്ദ്രം മറുപടി നല്‍കി. ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.

 

 

Top