‘പഠിപ്പിക്കുമ്പോള്‍ തമാശകളിച്ചാല്‍ ആര്‍ക്കായാലും ദേഷ്യം വരും, സ്വാഭാവികം !’; ഗായിക സിത്താര

ഗായിക സിത്താര മകള്‍ സാവന്‍ ഋതുവിനൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മകളുടെ പാട്ടും പ്രേക്ഷകര്‍ എന്നും കൗതകത്തോടെയാണ് നോക്കിക്കാറാണുള്ളത്. ഇപ്പോഴിതാ സിത്താരയെ മകള്‍ സാവന്‍ ഋതു പാട്ടുപഠിപ്പിക്കുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

പാട്ടുപഠിപ്പിക്കുന്ന വീഡിയോ സിത്താരതന്നെയാണ് ഫെയ്‌സ് ബുക്ക് വഴി പങ്കുവെച്ചിരിക്കുന്നത്. എസ് ജാനകി ആലപിച്ച ‘പമ്പയാറിന്‍ പനിനീര്‍ക്കടവില്‍’ എന്ന ഗാനമാണ് മകള്‍ അമ്മയെ പഠിപ്പിക്കുന്നത്. ഓരോ വരിയും പാടിക്കൊടുത്ത് ഒപ്പം പാടാന്‍ പറയുന്ന കുഞ്ഞുമകളുടെ കുസൃതിയും സിത്താരയുടെ വാത്സല്യവും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നു.

ഞങ്ങൾ തുടങ്ങട്ടെ !!!!! Ready 1, 2, 3…. പമ്പയാറിൻ പനിനീർ കടവിൽ !!! കുഞ്ഞി കൈ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു !! കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോൾ തമാശകളിച്ചാൽ ആർക്കായാലും ദേഷ്യം വരും, സ്വാഭാവികം !!!#daughter #saawanrithu #life #treasuremoments

Posted by Sithara Krishnakumar on Thursday, January 30, 2020

വീഡിയോയ്‌ക്കൊപ്പം തന്നെ സിത്താര ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ‘ഞങ്ങള്‍ തുടങ്ങട്ടെ ! Ready 1, 2, 3…. പമ്പയാറില്‍ പനിനീര്‍ കടവില്‍ ! കുഞ്ഞി കൈ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോള്‍ തമാശകളിച്ചാല്‍ ആര്‍ക്കായാലും ദേഷ്യം വരും, സ്വാഭാവികം !’ എന്നാണ് സിത്താര കുറിച്ചത്.

Top