പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഭവ്യയാണ് മരിച്ചത്. കവടയാറിലെ ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പെണ്‍കുട്ടി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടക്കുമ്പോള്‍ ആനന്ദ് സിംഗ് വീട്ടിലുണ്ടായിരുന്നു.

ഉടന്‍ തന്നെ ഭവ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മ്യൂസിയം പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Top