ഡാറ്റ്‌സന്‍ റെഡിഗോ 1 ലിറ്റര്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

ഡാറ്റ്‌സന്‍ 2016 ല്‍ പുറത്തിറക്കിയ റെഡിഗോ 800 സിസിയുടെ അപ്ഗ്രഡേഷനായ റെഡിഗോ 1.0 ലിറ്റര്‍ എഡിഷന്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ എത്തി.

റെനോ ക്വിഡിന് സമാനമായ നാച്ചുറലി ആസ്പിരേറ്റഡ് 999 സിസി എഞ്ചിനിലാണ് പുതിയ ഡാറ്റ്‌സന്‍ റെഡിഗോ 1.0 ലിറ്ററും വന്നെത്തുന്നത്.

ഡാറ്റ്‌സന്റെ ഗോ, ഗോ+ മോഡലുകള്‍ക്ക് കാര്യമായ നേട്ടം ഇന്ത്യന്‍ വിപണിയില്‍ നിന്നും കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും, റെഡിഗോയുമായുള്ള ഡാറ്റ്‌സന്റെ മൂന്നാം വരവ് എന്‍ട്രിലെവല്‍ സെഗ്മന്റ് സമവാക്യങ്ങളെ തകിടം മറിച്ചു.

റെഡിഗോയുടെ രണ്ടാം വരവിലും ഡിസൈന്‍ മുഖത്ത് ഏറെ മാറ്റങ്ങള്‍ ഡാറ്റ്‌സന്‍ നല്‍കുന്നില്ല.പഴയ മസ്‌കുലാര്‍ ടോള്‍ ബോയ് ഡിസൈന്‍ തന്നെയാണ് റെഡിഗോ 1.0 ലിറ്ററും പിന്തുടരുന്നത്.

ടെയില്‍ ഗെയിറ്റില്‍ നല്‍കിയ 1.0 ബാഡ്ജ് മാത്രമാണ് 800 സിസി വേരിയന്റില്‍ നിന്നും പുതിയ എഡിഷനെ വേറിട്ട് നിര്‍ത്തുന്നത്. ഓള്‍ ബ്ലാക് തീമില്‍ ഒരുങ്ങുന്നതാണ് ഇന്റീരിയര്‍.

സീറ്റുകളും, ഡാഷ്‌ബോര്‍ഡും ഒരുങ്ങുന്നത് ബ്ലാക് തീമിലാണ്. അതേസമയം, ബീജ് നിറത്തിലുള്ളതാണ് റൂഫ് ലൈനര്‍. ഡിസ്‌ക് ഡ്രൈവ്, യുഎസ്ബി, അഡത പിന്തുണയോടെയുള്ള മ്യൂസിക് സിസ്റ്റമാണ് റെഡിഗോ 1.0 ലിറ്ററില്‍ ഇടംപിടിക്കുന്നത്.

കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്കിംഗ് ഉള്‍പ്പെടുന്നതാണ് പുതിയ മോഡലിന്റെ ഫീച്ചറുകള്‍. ഡ്രൈവര്‍ സീറ്റില്‍ ഉള്‍പ്പെടുന്ന ഒരു എയര്‍ബാഗ് മാത്രമാണ് മോഡലിന്റെ സുരക്ഷാ സജ്ജീകരണം.

67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ത്രീസിലിണ്ടര്‍ എഞ്ചിന്‍.800 സിസി വേരിയന്റിലും 14 bhp അധിക കരുത്തും 19 Nm അധിക ടോര്‍ഖുമാണ് 1.0 ലിറ്റര്‍ എഡിഷന്‍ ഏകുന്നത്.

റോഡ് സാഹചര്യത്തില്‍ 1920 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഡാറ്റ്‌സന്‍ റെഡിഗോ 1.0 ലിറ്റര്‍ കാഴ്ചവെക്കുന്നത്.T(O), S എന്നീ രണ്ട് വേരിയന്റുകളിലാണ് റെഡിഗോ 1.0 ലിറ്റര്‍ ലഭ്യമാവുക.

3.57 ലക്ഷം രൂപ, 3.72 ലക്ഷം രൂപ വിലയിലാണ് യഥാക്രമം T(O), S വേരിയന്റുകള്‍ എത്തുന്നത്.

റെഡിഗോയുടെ എഎംടി വേരിയന്റിനെ വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ ഡാറ്റ്‌സന്‍ അവതരിക്കുന്നമെന്നാണ് സൂചന.

Top