ഡാറ്റ്‌സണ്‍ റെഡിഗോയുടെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് പുറത്തിറക്കി

ഡാറ്റ്‌സണ്‍ റെഡിഗോയുടെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് പുറത്തിറക്കി. 800 സിസി വേരിയന്റിന് 3.58 ലക്ഷം രൂപയും, 1.0 ലിറ്റര്‍ വേരിയന്റിന് 3.85 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

റെഡിഗോയുടെ മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും ലിമിറ്റഡ് എഡിഷന്‍ വേര്‍ഷന്‍ ലഭിക്കുന്നത്. എഎംടി വേരിയന്റുകളുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഉണ്ടായിരിക്കില്ല. വെളുപ്പ്, വെള്ളി, ചുവപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ലിമിറ്റഡ് എഡിഷന്‍ ട്രിം ലഭിക്കും.

ആകര്‍ഷകമായ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കുന്നതിലൂടെ ഉത്സവ സീസണ്‍ ഗംഭീരമാക്കാന്‍ തന്നെയാണ് ഡാറ്റ്‌സണിന്റെ തീരുമാനമെന്ന് നിസാന്‍ മോട്ടോഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിംഗ്‌ വിഭാഗം വൈസ് പ്രസിഡന്റ് പീറ്റര്‍ ക്ലിസ്സോള്‍ഡ് പറഞ്ഞു. ലിമിറ്റഡ് എഡിഷനുവേണ്ടി ഡാറ്റ്‌സണ്‍ റെഡിഗോയുടെ ബാഹ്യരൂപം പരിഷ്‌കരിച്ചിട്ടുണ്ട്.

Top