datsun redi go vs renault kwid

ഫ്രഞ്ച്, ജപ്പനീസ് വാഹനനിര്‍മാതാക്കളായ റെനോ, നിസാന്‍ കമ്പനികള്‍ അടുത്തിടെ പുറത്തിറക്കിയ ഹാച്ച്ബായ്ക്ക് മോഡല്‍ കാറുകളായ റെനോ ക്വിഡ്, ഡാട്‌സണ്‍ റെഡി-ഗോ എന്നീ മോഡലുകളിലെ 51000 കാറുകള്‍ തിരിച്ചു വിളിക്കുന്നു.

ഫ്യൂവല്‍ ഹോസ് ക്ലിപ്പിലെ അപാകത പരിഹരിക്കുന്നതിനായി ക്വിഡിന്റെ 50,000 കാറുകളും റെഡി ഗോയുടെ 932 കാറുകളുമാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.

2015 ഒക്ടോബര്‍ മുതല്‍ 2016 മെയ് 18 വരെ നിര്‍മിച്ച ക്വിഡിന്റെ 800 സിസി മോഡലുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.

മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് തിരിച്ചു വിളിക്കുന്നതെന്നും ഹോസ് ക്ലിപ്പിന്റെ പ്രവര്‍ത്തനത്തില്‍ അപാകതകളുണ്ടാകുന്നത് ഒഴിവാക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നും റെനോ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

പരിശോധന തികച്ചും സൗജന്യമായാണു നടത്തുന്നത്. എന്നാല്‍, തിരിച്ചുവിളിച്ചതില്‍ പത്ത് ശതമാനം കാറുകള്‍ക്കു മാത്രമേ ഈ പ്രശ്‌നമുള്ളുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇതേ പ്രശ്‌നം പരിഹരിക്കാനാണു ഡാട്ട്‌സണ്‍ റെഡി ഗോയുടെ 932 കാറുകള്‍ തിരിച്ചു വിളിച്ചിരിക്കുന്നത്.

Top