‘പീസ് ഓഫ് മൈന്‍ഡ്’ അഞ്ചാം വര്‍ഷം ആഘോഷിക്കുന്ന ഡാറ്റസണിന്റെ പുതിയ പാക്കേജ്

datsun

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഞ്ചാം വര്‍ഷം ആഘോഷിക്കുന്ന ഡാറ്റ്‌സണിന്റെ പുതിയ പാക്കേജ് പീസ് ഓഫ് മൈന്‍ഡ്. അഞ്ചു വര്‍ഷത്തെ ഗ്യാരണ്ടിയാണ് പാക്കേജായി നല്‍കുന്നത്. ഡാറ്റ്‌സണ്‍ റെഡി ഗോ , ഗോ പ്ലസ് എന്നീ മോഡലുകള്‍ക്കാണ് ഗ്യാരണ്ടി നല്‍കുക എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

xDatsun-GO-Plus-India.jpg.pagespeed.ic.4WfGVHHY4-

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജെറോം അറിയിച്ചു. പീസ് ഓഫ് മൈന്‍ഡിലൂടെ സര്‍വീസ് പാക്കേജും തങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.

കാലയളവ് തീരുന്നതിനു മുന്‍പ് വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ കമ്പനിയുടെ പാക്കേജും അവര്‍ക്ക് നല്‍കാമെന്നതാണ് പീസ് ഓഫ് മൈന്‍ഡ് പാക്കേജിന്റെ എടുത്തു പറയാവുന്ന മറ്റൊരു സവിശേഷത.

Top