ഡാറ്റ്സന്‍ – ഗോ ക്രോസ് ഉടന്‍ ഇന്ത്യയിലേക്ക് ; ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഗോ ക്രോസിനെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഡാറ്റ്സന്‍. ഇന്ത്യയില്‍ പരൂക്ഷണയോട്ടം നടത്തിയ ഡാറ്റ്‌സണിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. നിലവില്‍ വില്‍പനയിലുള്ള ഏഴു സീറ്റര്‍ സ്റ്റേഷന്‍ വാഗണ്‍ മോഡല്‍ ഗോ പ്ലസിന്റെ പരുക്കന്‍ ഇടത്തരം എസ്യുവി പതിപ്പാണ് ഗോ ക്രോസ്. എസ്യുവിക്ക് പത്തുലക്ഷത്തിന് താഴെ വില പ്രതീക്ഷിക്കാം.

datsun

എസ്യുവിക്ക് മുന്നില്‍ ഹെഡ്ലാമ്പുകളോടു ചേര്‍ന്നാണ് ഫോഗ്ലാമ്പുകളുടെ സ്ഥാനം. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഒരുങ്ങുന്നത് എയര്‍ ഡാമുകളിലും. മൂര്‍ച്ചയുള്ള ശൈലി പാലിക്കുന്ന വിന്‍ഡോ ലൈന്‍ വശങ്ങളില്‍ ഗോ ക്രോസിന് കൂടുതല്‍ പക്വത സമ്മാനിക്കും.

datsun-go-cross

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ HR12DE പെട്രോള്‍ എഞ്ചിന്‍ തന്നെ ഗോ ക്രോസിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്. എഞ്ചിന് 67 bhp കരുത്തും 104 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ മോഡലിനുണ്ട്. നിലവില്‍ 67 bhp കരുത്തും 90 Nm torque ഉം മാത്രമാണ് 1.0 ലിറ്റര്‍ എഞ്ചിന് പരമാവധിയുള്ളത്. എന്നാല്‍ ടര്‍ബ്ബോചാര്‍ജ്ജര്‍ ഉപയോഗിച്ചു കൂടുതല്‍ കരുത്തു സൃഷ്ടിക്കാന്‍ ഗോ ക്രോസില്‍ സാധിക്കും.

Top