ഡാറ്റ്‌സണിന്റെ ഗോ, ഗോ പ്ലസ് വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു

Datsun-Go-And-Datsun-Go+-Facelift

ഹാച്ച്ബാക്ക്, എംപിവി ശ്രേണികളില്‍ ഡാറ്റ്‌സണിന്റെ സാന്നിധ്യം അറിയിച്ച ഗോ, ഗോ പ്ലസ് വാഹനങ്ങളുടെ പുതിയ തലമുറ അവതരിപ്പിച്ചു. പുത്തന്‍ മാറ്റങ്ങളുമായെത്തുന്ന ഡാറ്റ്‌സണ്‍ ഗോയിക്ക് 3.38 ലക്ഷം 4.41 ലക്ഷം രൂപ വരെയും ഗോ പ്ലസിന് 3.95 ലക്ഷം മുതല്‍ 5.25 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. സണ്‍സ്റ്റോണ്‍ ബ്രൗണ്‍, ആംമ്പെര്‍ ഓറഞ്ച് എന്നീ രണ്ട് പുതിയ നിറങ്ങളിലും ഇവ സ്വന്തമാക്കാം.

ആദ്യ തലമുറ വാഹനങ്ങളില്‍ നിന്ന് പ്രകടമായ മാറ്റങ്ങളുമായാണ് പുതിയ ഗോയും ഗോ പ്ലസും എത്തുന്നത്. പുതിയ ഗ്രില്‍, പരിഷ്‌കരിച്ച ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള ഫ്രണ്ട് ബംബര്‍ എന്നിവ ഗോ, ഗോ പ്ലസ് മോഡലുകളെ വ്യത്യസ്തമാക്കും. അലോയി വീലുകളും പുതിയതാണ്. മിററില്‍ ടേണ്‍ ലൈറ്റ് ഇടംപിടിച്ചിട്ടുണ്ട്. പിന്‍ഭാഗത്ത് മുന്‍മോഡലില്‍ നിന്ന് വലിയ മാറ്റങ്ങളില്ല.

റീ ഡിസൈന്‍ ചെയ്ത ഡാഷ്‌ബോര്‍ഡില്‍ 6.75 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമുണ്ട്. പവര്‍ സ്റ്റിയറിങ്, മൊബൈല്‍ ഡോക്കിങ് സിസ്റ്റം, യുഎസ്ബി പോര്‍ട്ട്, പവര്‍ വിന്‍ഡോ എന്നിവയും പുതിയ ഗോ നിരയിലുണ്ട്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് പഴയപടി തുടരും. 78 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് 2018 ഗോ, ഗോ പ്ലസിനും കരുത്തേകുക. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

Top