മാറ്റങ്ങളോടെ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കും ഗോ പ്ലസ് എംപിവിയും

Datsun-Go-And-Datsun-Go+-Facelift

പുതിയ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ പ്രീബുക്കിംഗ് കമ്പനി ആരംഭിച്ചു. ഒക്ടോബര്‍ ഒമ്പതിന് ഡാറ്റ്‌സന്‍ വിപണിയില്‍ പുറത്തിറങ്ങും. രാജ്യത്തുടനീളമുള്ള ഡാറ്റ്‌സന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും ബുക്ക് ചെയ്യാം. ബുക്കിംഗ് തുക 11,000 രൂപ. അഞ്ചു വകഭേദങ്ങളാണ് ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളില്‍ ഉള്ളത്. ആംബര്‍ ഓറഞ്ച്, സണ്‍സ്‌റ്റോണ്‍ ബ്രൗണ്‍ എന്നീ പുതിയ രണ്ടു നിറപതിപ്പുകളും മോഡലുകളില്‍ തെരഞ്ഞെടുക്കാം.

ഗോ, ഗോ പ്ലസ് മോഡലുകളുടെ ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളില്‍ 14 ഇഞ്ച് അലോയ് വീലുകള്‍ ഒരുങ്ങുമ്പോള്‍ താഴ്ന്ന വകഭേദങ്ങളില്‍ സ്റ്റീല്‍ വീലുകള്‍ മാത്രമെ ഇടംപിടിക്കുകയുള്ളൂ. മിററുകളില്‍ തന്നെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍.
സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള 6.75 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇരു മോഡലുകളിലും ഒരുക്കിയിരിക്കുന്നത്.

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുടെ ഒരുക്കം. എഞ്ചിന് 68 bhp കരുത്തും 104 Nm toruqe ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്.

Top