datson go crose coming soon in india

കോംപാക്റ്റ് എസ്.യു.വി ശ്രേണിയിലേക്ക് നിസാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സണ്‍ പുതിയ ഗോ ക്രോസ് ഇന്ത്യയിലെത്തിക്കുന്നു.

ഇന്ത്യയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന പുതിയ എസ്.യു.വി താരതമ്യേന കുറഞ്ഞ വിലയ്ക്ക് പുറത്തിറങ്ങാനാണ് ഒരുങ്ങുന്നത്.
ബേസ് വേരിയന്റിന് ഏകദേശം 5 ലക്ഷം രൂപയും ടോപ് വേരിയന്റിന് 10 ലക്ഷവുമായിരിക്കും വാഹത്തിന്റെ വിപണി വില.

മള്‍ട്ടി പര്‍പ്പസ് ഗോ പ്ലസ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന വാഹനം ഡാറ്റ്‌സണ്‍ 5 സീറ്റ്, 7 സീറ്റ് ഓപ്ഷനില്‍ ഗോ ക്രോസ് പുറത്തിറക്കാന്‍ സാധ്യതയുണ്ട്.

നിലവില്‍ ഗോ, ഗോ പ്ലസ് മോഡലുകളാണ് ഡാറ്റ്‌സണ്‍ ബ്രാന്‍ഡില്‍ ഇന്ത്യന്‍ നിരത്തിലുള്ളത്. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഗോ ക്രോസ് പ്രൊഡക്ഷന്‍ മോഡല്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ ഇന്ത്യയില്‍ എത്താനാണ് സാധ്യത.

പെട്രോളിനും ഡീസലിനും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ്, ഹെക്‌സഗണല്‍ റേഡിയേറ്റര്‍ ഗ്രില്‍, സെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്‌ലാംമ്പ്, എല്‍ഇഡി ഫോഗ് ലാംമ്പ്, താഴ് ഭാഗം മുഴുവന്‍ അപഹരിച്ച പ്ലാസ്റ്റിക്ക് ക്ലാഡിങ്, സ്‌കിഡ് പ്ലേറ്റ് എന്നിവ വാഹനത്തിന് കരുത്തേകുന്നു.

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ dCi ഡീസല്‍ വകഭേദങ്ങളിലാകും ആദ്യ ഡാറ്റ്‌സണ്‍ എസ്.യു.വി ഇന്ത്യയിലെത്തുക. 76 ബിഎച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കുമേകും പെട്രോള്‍ പതിപ്പ്, ഡീസല്‍ എഞ്ചിന്‍ 63.1 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കുമേകും.

Top