കോവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള തിയതിയുടെ പ്രഖ്യാപനം ഇന്ന്

ൽഹി: കോവിഡ് വാക്സീൻ കുത്തിവെപ്പിനുള്ള തീയ്യതി കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ വിതരണം ഈ മാസം 13 മുതൽ നൽകാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.

ഇതിനാൽ വാക്സീൻ കുത്തിവെപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.ജനുവരി 14 ന് ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സീൻ കുത്തിവെപ്പ് ആരംഭിക്കുമെന്നാണ് റിപോർട്ട്. ഹരിയാനയിലെ കർണാൽ,മുംബൈ,ചെന്നൈ ,കൊൽക്കത്ത എന്നീവിടങ്ങളിലെ സംഭരണശാലകളിലാണ് ആദ്യം വാക്സിൻ എത്തുക.

Top