നബിയുടെ മഹാത്യാഗത്തിന്റെ ഓര്‍മപുതുക്കി ഇന്ന് ബലിപെരുന്നാള്‍

ബ്രാഹിം നബിയുടെ മഹാത്യാഗത്തിന്റെ ഓര്‍മപുതുക്കി വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും.

ഏറെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ജനിച്ച ഇസ്മായീലിനെ ഇബ്രാഹിം നബി ദൈവകല്‍പ്പനയനുസരിച്ച് ബലി നല്‍കാന്‍ തീരുമാനിച്ചതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇന്ന്.

സുഗന്ധംപൂശി പുതുവസ്ത്രമണിഞ്ഞ് ആത്മസംസ്‌കരണത്തിന്റെ പരിമളവുമായി ഈദ്ഗാഹുകളിലും പള്ളികളിലും ഒത്തുചേരും. സ്‌നേഹബന്ധങ്ങള്‍ കണ്ണിചേര്‍ത്തും വിരുന്നൊരുക്കിയുമാണ് ഈ പുണ്യദിനം ആഘോഷിക്കുന്നത്.

ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഇന്ന് മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണില്‍ തീര്‍ത്ഥാടനം നടത്തും. ജീവിതത്തിലന്നോളം പറ്റിയ തെറ്റുകള്‍ക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീരു കൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിച്ച് പ്രപഞ്ച നാഥനു മുന്നില്‍ സ്വയം സമര്‍പ്പിക്കും. ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും.

Top