ഉപഭോക്താക്കള്‍ക്കായി മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് വൊഡാഫോണ്‍

vodafone

മുംബൈ: അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും, അതിവേഗ ഡാറ്റയും ലഭ്യമാകുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി വൊഡാഫോണ്‍. വൊഡഫോണ്‍ സൂപ്പര്‍ പ്ലാനുകള്‍ക്ക് കീഴില്‍ 158 രൂപയുടെയും 151 രൂപയുടെയും റീച്ചാര്‍ജ് പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

158 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും, ദിവസേന ഒരു ജിബി ഡാറ്റയും ലഭിക്കും. 28 ദിവസമായിരിക്കും പ്ലാനിന്റെ വാലിഡിറ്റി. 151 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ആകെ ഒരു ജിബി ഡാറ്റയുമായിരിക്കും ലഭിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ കേരളത്തില്‍ മാത്രമായിരിക്കും ലഭ്യമാവുക.

Top