കോവിന്‍ പോര്‍ട്ടലില്‍ വിവര ചോര്‍ച്ച; നടപടി വേണമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരിക്കാതെ കേന്ദ്രആരോഗ്യ മന്ത്രാലയം. പൂര്‍ണ സുരക്ഷിതമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ട കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങളാണു ടെലഗ്രാം ആപ്പിലൂടെ ചോര്‍ന്നത്.

കോവിന്‍ പോര്‍ട്ടലില്‍നിന്നും മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ടെലിഗ്രാം ബോട്ടില്‍ ലഭ്യമായിരുന്നത്. ആധാര്‍ കാര്‍ഡ് നമ്പറോ, ഫോണ്‍ നമ്പറോ നല്‍കിയാല്‍ ആളുടെ പേര്, ഫോണ്‍ നമ്പര്‍, ജനന തീയതി, വാക്സിന്‍ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവയാണ് മറുപടിയായിലഭിച്ചത്.

സംഭവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ വിവരങ്ങള്‍ പുറത്തുവന്ന ടെലിഗ്രാം സേവനം നിശ്ചലമായി. വ്യക്തി വിവര ചോര്‍ച്ച സ്വകാര്യതയുടെ ലംഘനമാണെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

Top