ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍; 4ജി അപ്‌ലോഡ്‌ വേഗതയില്‍ വോഡഫോണും

മൊബൈല്‍ കമ്പനികളെ അപേക്ഷിച്ച് ഏറ്റവും മികച്ച ഡൗണ്‍ലോഡ് വേഗത ജിയോയ്ക്കുണ്ടെന്ന് ട്രായ് റിപ്പോര്‍ട്ട്. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവയെ അപേക്ഷിച്ചാണ് ജിയോ മുന്നില്‍ നില്‍ക്കുന്നത്.

പക്ഷെ ജനുവരിയില്‍ 4ജി അപ്‌ലോഡ്‌ വേഗത കണക്കിലെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് വോഡഫോണ്‍ ആണ്.

ജിയോയുടെ വേഗത ഭാരതി എയര്‍ടെലിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്നാണ് പറയുന്നത്. ഭാരതി എയര്‍ടെല്ലിന്റെ ശരാശരി 4 ജി ഡൗണ്‍ലോഡ് വേഗത 7.9 എംബിപിഎസ് ആണ്. അതേസമയം വോഡഫോണിന്റെ വേഗത 7.6 എംബിപിഎസ് കുറവാണെന്നും ഐഡിയ 6.5 എംബിപിഎസ് പിന്നിലാണെന്നുമാണ് ട്രായ് ഡാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്.

വോഡഫോണ്‍ ഡൗണ്‍ലോഡ് വേഗതയില്‍ മൂന്നാം സ്ഥാനത്താണ്. 4 ജി അപ്‌ലോഡ്‌ വേഗതയില്‍ ഒന്നാം സ്ഥാനത്തുമാണ് വോഡഫോണ്‍ നില്‍ക്കുന്നത്. മറ്റുള്ളവരുടെ കണക്കുകള്‍ എടുക്കുകയാണെങ്കില്‍ 6 എംബിപിഎസ് ആയിരുന്നു ഐഡിയ, 5.6 എംബിപിഎസ്, എയര്‍ടെല്‍ 3.8 എംബിപിഎസ്, റിലയന്‍സ് ജിയോ 3.8 എംബിപിഎസ് എന്നിങ്ങനെയാണ്.

വെബ്സൈറ്റുകള്‍, അപ്ലിക്കേഷനുകള്‍, മറ്റ് ഉള്ളടക്കം എന്നിവ എത്ര വേഗത്തില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ആക്സസ് ചെയ്യാമെന്നതിനെ അടിസ്ഥാനമാക്കിയാണ് ഡൗണ്‍ലോഡ് വേഗത നിര്‍ണ്ണയിക്കുക.

മറ്റൊരു കുറിപ്പില്‍, റിലയന്‍സിന്റെ ജിയോ ഫൈബര്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഓപ്പറേറ്ററായി മാറിയിരുന്നു. 2020 ജനുവരി മാസത്തില്‍ നെറ്റ്ഫ്ളിക്സ് ഐഎസ്പി സ്പീഡ് ഇന്‍ഡെക്സില്‍ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കുകയും ചെയ്തിരുന്നു.

നിലവില്‍ ജിയോയ്ക്ക് 370 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ വില ഡിസംബറില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. പക്ഷെ വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

Top